കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയകളിൽ മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു ചർച്ചയാണ് ഈ കുറിപ്പിനാധാരം .... എനിക്ക് ഞാനുൾക്കൊള്ളുന്ന എന്റെ പ്രിയപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകരോട് ഉണർത്താനുള്ളത് നാം ഇനിയും പഠിക്കേണ്ട ഒരു കാര്യമുണ്ട്,, അത് ഞാൻ പറയുമ്പോൾ നമുക്ക് ചെറുതായി തോന്നാം ,,, പക്ഷെ നാം ഇപ്പോഴും അല്ലെങ്കിൽ നമ്മളിൽ പലരും ഇത് വരെ പഠിക്കാതെ പോയ ഒരു വലിയ കാര്യം എന്താണ് "മുസ്ലിം ലീഗ്" എന്നതാണ്. 1948 മാർച്ച് മാസം പത്താം തീയ്യതി രൂപം കൊണ്ട് എന്ന് നമ്മൾ പറയുന്നതല്ലാതെ മുസ്ലിം ലീഗ് പാർട്ടിയെ മഹാന്മാരായ നേതാക്കൾ കെട്ടിപ്പടുക്കാൻ സഹിക്കേണ്ടി വന്ന ത്യാഗോജ്ജലമായ ഒരു ചരിത്രത്തിനുമപ്പുറം ,, നേതാക്കന്മാരുടെ പരസ്പര വിശ്വാസത്തിന്റെ പരസ്പര പങ്കു വെക്കലുകളുടെ ഒരു മഹിത മാതൃക നമുക്ക് കാണാൻ സാധിക്കും. ഇന്ന് ഞാനും നിങ്ങളും ഉൾപ്പെടുന്ന യുവ സമൂഹത്തിനു ആർത്തിരമ്പുന്ന തിരമാല കണക്കെസമ്മേളനങ്ങൾക്ക് ഒഴുകിയെത്തുന്ന ജന ലക്ഷങ്ങളെ കാണുമ്പോൾ ആവേശക്കൊടുമുടിയിൽ നിന്ന് ഉച്ചത്തിൽ ഉയരുന്ന ശബ്ദ ധ്വനിയാണ് മുസ്ലിം ലീഗ് ,,, തെരഞ്ഞെടുപ്പ് വരുമ്പോഴും ഫലപ്രഖ്യാപന ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങളിലും രോമാഞ്ചം കൊള്ളുന്ന മുദ്രാവാക്യം മുഴങ്ങുമ്പോൾ ആവേശം കോരിച്ചൊരിയുന്ന മലയാള ഭാഷയിലെ കേവലം നാലക്ഷരം "മുസ്ലിം ലീഗ്". വർത്തമാന കാലത്ത് വിശകലനം ചെയ്യുമ്പോൾ ഫേസ് ബുക്ക് പോലോത്ത സോഷ്യൽ മീഡിയകളിൽ വർണ്ണശഭളമായ നാല് പോസ്റ്റുകൾക്ക് ലൈക്കും കമന്റ്സും കൊടുക്കുമ്പോൾ മനസ്സിന്റെ ഉള്ളിൽ അടക്കി പിടിച്ചു ആരവത്തോടെ ഓർക്കുന്ന ഉൾവിളി അതാണ് മുസ്ലിം ലീഗ്. ഞാനും നിങ്ങളും ഓരോരുത്തരും ചിന്തിക്കുന്നത് നമ്മളാണ് ഏറ്റവും വലിയ മുസ്ലിം ലീഗുകാരൻ എന്നാണ് . ആ ഒരു സ്വാർത്ഥത നമോരോരുത്തരെയും പിടികൂടിയോ എന്നൊരു സംശയം .
മുസ്ലിം ലീഗ് പാർട്ടിയിൽ ഞാൻ എന്ന വ്യക്തി പ്രവർത്തിക്കുമ്പോൾ, ഞാൻ ഒരു മനുഷ്യനായിരിക്കണം . എന്നു വച്ചാൽ ഒരു പച്ച മനുഷ്യൻ. മനുഷ്യൻ എന്ന പഥത്തിന്റെ അർഥം സാമൂഹ്യ ജീവിയെന്നാണല്ലോ? മുസ്ലിം ലീഗുകാരൻ ഒരു സാമൂഹ്യ ജീവിയായിരിക്കണം. മുസ്ലിം ലീഗ് പാർട്ടി പ്രവർത്തിക്കുന്നതും ശബ്ദമുയർത്തുന്നതും ഈ നാട്ടിലെ ന്യുനപക്ഷങ്ങൾക്ക് വേണ്ടിയാണല്ലോ?കേരളത്തിലെ ന്യുനപക്ഷങ്ങളിലെ പ്രബല വിഭാഗമായ മുസ്ലിം സമുദായത്തിന്റെ ഇന്ന് കാണുന്ന ക്ഷേമവും ഐശ്വര്യവും മുസ്ലിം ലീഗിന്റെ തുല്ല്യതയില്ലാത്ത കഠിനാധ്വാനത്തിന്റെ ഫലവുമാണ് എന്നതിൽ ആർക്കും യാതൊരു സംശയവുമില്ല. എന്നാൽ ഈ ക്ഷേമവും ഐശ്വര്യവും നേടിയെടുക്കുമ്പോൾ നാം മനസ്സിലാക്കേണ്ട വസ്തുത മുസ്ലിം ലീഗ് ശബ്ദിക്കുന്ന ന്യുന പക്ഷത്തിൽ മുസ്ലിം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കേവലം മുസ്ലിം ലീഗ് പാർട്ടിയെ അംഗീകരിക്കുന്ന മുസ്ലിം സംഘടനകൾ മാത്രമല്ല. മുസ്ലിം ലീഗ് ഉൾകൊള്ളുന്നത് മുസ്ലിം ബഹുസാമാന്ന്യത്തെയാണ് ,, ഉദാഹരണത്തിന് മലപ്പുറത്തെ നിലമ്പൂരിലെ നിരീശ്വരവാദിയായ മുഹമ്മദ് പേര് കൊണ്ട് മാത്രം മുസ്ലിമാണ്,, എങ്കിൽ പോലും അവന്റെ ഗവണ്മെന്റ് രേഖകളിൽ മതം എന്ന കോളത്തിൽ ഇസ്ലാം എന്നുള്ള കാലത്തോളം ലീഗ് ശബ്ദിക്കുന്നതും അവകാശങ്ങൾ ചോദിക്കുന്നതും ആ മുഹമ്മദിനും കൂടി വേണ്ടിയുള്ളതായിരിക്കും...മുസ്ല
സമസ്തയും മുസ്ലിം ലീഗും ഈ സമുദായതിന്റെ ഉദാത്ത മാതൃകകളാണ്... ചിതറിക്കിടന്ന കേരള മുസൽമാനെ സമസ്ത ആത്മീയമായി സംഘടിപ്പിച്ചുവെങ്കിൽ രാഷ്ട്രീയമായി കേരള മുസൽമാനെ സംഘടിപ്പിച്ച് വിദ്യാഭ്യാസപരമായി ഉന്നമനം നല്കിയതോടൊപ്പം പൊതു സമൂഹത്തോടൊപ്പം ഇഴുകി ചേരാൻ കേരള മുസല്മാനെ പ്രാപ്തമാക്കിയത് ലീഗ് മാത്രമാണ്, അതിനു സമസ്തയുടെ മഹനീയമായ പിന്തുന്ന പല വിധത്തിൽ ലഭിച്ചിട്ടുമുണ്ട് . അത് പോലെ തന്നെ മറ്റു മുസ്ലിം സംഘടനകളും മുസ്ലിം ലീഗിനെ പല വിധത്തിൽ അകമഴിഞ്ഞ് സഹായിച്ചവരാണ് . ദ്രോഹിച്ചവരും കുറവല്ല . പക്ഷെ അവരോടു അതെ നാണയത്തിൽ തിരിച്ചു പ്രതികരിക്കാൻ മുസ്ലിം ലീഗ് ഒരുക്കമല്ല . അങ്ങനെ പ്രതികരിച്ചാൽ കോട്ടം തട്ടുന്നത് ഈ സമുദായത്തിന്റെ ഇസ്സത്തിനു മാത്രമാണ്. മുസ്ലിം സംഘടനകൾ പരസ്പരം തെരുവുകളിൽ നടത്തുന്ന വാദപ്രതിവാദങ്ങളിൽ നഷ്ടപ്പെടുന്നത് ഈ സമുദായത്തിന്റെ കെട്ടുറപ്പും അതിലേറെ മറ്റു മതസ്ഥർക്ക് മുമ്പിൽ ഈ സമുദായതിനുള്ള അന്തസ്സുമാണ് . ഇത്തരം തർക്കങ്ങളിൽ ഒരിക്കലും മുസ്ലിം ലീഗ് പ്രവർത്തകർ പങ്കു ചേരരുത്. ഒരു മേശക്ക് ചുറ്റുമിരുന്നു സംസാരിച്ചു തീർക്കേണ്ട പ്രശ്നങ്ങളും ധൂരീകരിക്കേണ്ട സംശയങ്ങളും തെരുവിൽ ചർച്ച ചെയ്ത് പിണറായിയെ കൊണ്ട് വരെ റസൂൽ (സ്വ) യെയും മത ചിന്ഹങ്ങളെയും അവമതിക്കുന ഈ അവസ്ഥയിലേക്ക് എത്തിച്ചതിന്റെ പാപ ഭാരം ഏറ്റെടുക്കേണ്ടത് മുസ്ലിം ലീഗാണോ??. സമസ്തയുടെ കീഴിലുള്ള 99% മഹല്ലുകളിലും ഉമറാക്കളായി നേതൃത്വം നൽകുന്നത് അതാതു നാട്ടിലെ മുസ്ലിം ലീഗ് നേതാക്കളാണ്,,, ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഒരേ സമയം മുസ്ലിം ലീഗിന്റെ അമരക്കാരനും അതോടൊപ്പം സമസ്തയുടെ ഒരുപാട് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായിരുന്നില്ലെ!!! ബഹുമാന്യനായ കുഞ്ഞാലികുട്ടി സാഹിബ് പട്ടിക്കാട് എഞ്ചിനീയറിംഗ് കോളേജിന്റെ സെക്രട്ടറിയല്ലേ !!!! ഒരുപാട് മുസ്ലിം ലീഗ് നേതാക്കൾ സമസ്തയുടെ ഒരുപാട് സ്ഥാനങ്ങളിൽ ഇരിക്കുന്നവരല്ലേ !!!! പിന്നെയും മുസ്ലിം ലീഗിനെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ അതിന്റെ പിറകിലെ തേജോ വികാരമെന്താണ്!!! ഈ പറയുന്ന ഞാനും നിങ്ങളും കുഞ്ഞാലികുട്ടിയും എല്ലാം ചേർന്നതാണ് മുസ്ലിം ലീഗ് . ഈ സത്യം മനസ്സിലാക്കാതെ ഇനിയും ഈ വിഷയത്തിൽ ലീഗിനെ വിമർശിക്കുന്നവർ സ്വയം അവഹേളിക്കുകയാണെന്ന് മറന്നു പോകരുത് . അതിലൂടെ നഷ്ടം എനിക്കോ നിങ്ങൾക്കോ ഒരു കുഞ്ഞാലികുട്ടിക്കൊ മാത്രമല്ല , നഷ്ടം സമുദായത്തിനു മാത്രമായിരിക്കും
മഹാന്മാരായ നേതാക്കൾ മുസ്ലിം ലീഗിന് കാട്ടി തന്ന മഹിതമായ ഒരു പാരമ്പര്യമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മുജാഹിതും ഏറ്റവും വലിയ മുസ്ലിം ലീഗുകാരനുമായ ബഹുമാന്യനായ എം കെ ഹാജി മുസ്ലിം ലീഗ് പ്രസിടന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആദ്യ അഭിസംഭോധനയിൽ പറഞ്ഞത് "എന്നെക്കാൾ മുസ്ലിം സമുദായത്തിന്റെ പിന്തുണയുള്ള ബാഫഖി തങ്ങൾ ഇവിടെയുള്ളപ്പോൾ ഞാനിതിനു അർഹനല്ല "" എന്നാണ് . കേരളത്തിലെ സുന്നീ സമൂഹത്തിന്റെ കാവലാളായിരുന്നില്ലേ ബാഫഖി തങ്ങൾ. ഇതേ ബാഫഖി തങ്ങളെ മാനിച്ച് കൊണ്ടല്ലേ പ്രമുഖ മുജാഹിത് പണ്ഡിതൻ സുബ്ഹി നമസ്കാരത്തിൽ കുനൂതോതിയത് . ഇതേ ബാഫഖി തങ്ങള് പ്രാർതിക്കുമ്പൊഴല്ലെ കെ എം സീതി സാഹിബും , എം കെ ഹാജിയുമെല്ലാം ഇരു കയ്യും മേൽപോട്ടുയർത്തി ആമീൻ ചൊല്ലിയത്. തിരുരങ്ങാടിയിലെ പി എസ് എം ഒ കോളേജിലെ തലയുയര്ത്തി നിൽക്കുന്ന മുജാഹിത് പള്ളിക്ക് തറക്കല്ലിട്ടത് ബഹുമാന്യനായ ബാഫക്കി തങ്ങളല്ലേ!! രണ്ടു സമസ്തയും ഒന്നായിരുന്ന കാലത്ത് കേരളത്തിലെ ഏറ്റവും വലിയ റേഞ്ച് ആയ എടക്കുളം റെയ്ഞ്ചിലെ കേന്ദ്ര മദ്രസ ഉദ്ഘാടനം ചെയ്തത് അന്നത്തെ നിയമസഭ സ്പീകറായ കെ എം സീതി സാഹിബല്ലേ ?? കെ എം സീതി സാഹിബ് കറ കളഞ്ഞ മുജാഹിദായിരുന്നില്ലേ !!!കണ്ണിയത് ഉസ്താതിനെ കുറിച്ച് നാളിതു വരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച ഓർമകുറിപ്പെഴുതിയത് പ്രബലനായ മുജാഹിദും അതിലേറെ പ്രബലനായ മുസ്ലിം ലീഗുകാരനുമായ റഹീം മേച്ചേരി സാഹിബല്ലേ!!!
റഹീം മേച്ചേരിയിലെ പ്രതിഭാ ശാലിയായ എഴുത്തുകാരനെ ശംസുൽ ഉലമക്ക് ഒരു പാട് ഇഷ്ടമായിരുന്നില്ലേ!! ഈ മഹാരഥന്മാർ കാണിച്ചു തന്ന സൗഹാർധതിന്റെ പത്തര മാറ്റുള്ള പച്ചക്കൊടിയെ അതെ അർത്ഥത്തിൽ മുന്നോട്ട് കൊണ്ട് പോകുവാൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണ് ,, ആരൊക്കെ എന്തൊക്കെ തന്നെ പറഞ്ഞാലും പ്രവർത്തിച്ചാലും ശരി മുസ്ലിം ലീഗ് അതിന്റെ ചരിത്രപരമായ ദൌത്യമാണ് നിർവ്വഹിക്കുന്നത് ,, അതിനു നേതൃത്വം നൽകുന്ന കുഞ്ഞാലികുട്ടി സാഹിബ് ചെയ്തു പോരുന്നതും ആ മഹാനുഭാവാൻമാർ എന്ത് ചെയ്തു വച്ചുവോ അതിന്റെ തുടര്ച്ച മാത്രമാണ്..അതിന്റെ പേരിൽ ഇനി സമുദായത്തിനുള്ളിൽ നിന്ന് കൂടി അദ്ദേഹത്തിനെ കുത്തി നോവിക്കാനാണ് ആരെങ്കിലും ശ്രമിക്കുന്നതെങ്കിൽ അതിനെ ചെറുക്കാൻ മുസ്ലിം ലീഗ് പ്രവർത്തകർ നിർബന്ധിതരാകും.
മുമ്പ് സി എച് പറയുകയുണ്ടായി ഞാൻ കേരളം മുഴുവൻ സഞ്ചരിച്ചു .. ഒരു പാട് സുന്നികളെ കണ്ടു, ഒരു പാട് മുജാഹിദുകളെ കണ്ടു , ഒരുപാട് ജമാഅതുകാരെയും പല മുസ്ലിം ഗ്രൂപുകളെയും ഞാൻ കണ്ടു , പക്ഷെ ഒരൊറ്റ മുസല്മാനെയും ഞാൻ കണ്ടില്ല.തെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാൻ വേണ്ടി മാത്രം ഒരു സമുദായ സംഘടനയും ലീഗിനു വേണ്ട , ഈ സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങൾ നേടിയെടുത്ത് കുറവ് വന്നവർക്ക് നികത്തി കൊടുക്കാൻ ലീഗ് എന്നും മുന്നിലുണ്ടാവും. മുസ്ലിം ലീഗ് സ്ഥാനമാനങ്ങളും മറ്റും വാങ്ങുമ്പോൾ നായർക്കിത്ര , നമ്പൂതിരിക്കിത്ര , ഈഴവനിത്രയെന്നു മറ്റുള്ളവർ വാങ്ങിക്കുന്ന പോലെ ഒരു സുന്നിക്കിത്ര മറ്റേ സുന്നിക്കിത്ര ഒരു മുജാഹിദിനിത്ര മറ്റേ മുജഹിതിനിത്ര ജമാഅതിനു ഇത്രയെന്നു പറഞ്ഞു വാങ്ങാറില്ല ,, ന്യുനപക്ഷങ്ങല്ക്ക് വേണ്ടി വാങ്ങിയിട്ടുമുണ്ട് അർഹതപ്പെട്ടവർക്ക് കൊടുത്തിട്ടുമുണ്ട്..ഞങ്ങൾ ഒന്ന് കൂടി അരക്കിട്ടുറപ്പിച്ചു പറയുന്നു മുസ്ലിം ലീഗ് എന്നുള്ളത് കേവലം ഞങ്ങളുടേത് മാത്രമാണെന്ന് ഞാനും നിങ്ങളും ഉൾപ്പെടെ ആരെങ്കിലും തെറ്റിദ്ധരിചിട്ടുണ്ടെങ്കിൽ ആ ധാരണ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . മുസ്ലിം ലീഗുകാരൻ പ്രതിനിധാനം ചെയ്യേണ്ടത് മുസ്ലിം സമൂഹത്തെയാണ് അവർക്കിടയിലെ യോജിപ്പിനെയാണ് ,, മത സംഘടനകൾക്കിടയിലെ അസ്സ്വാരസ്സ്യങ്ങളെയല്ല. ലീഗ് വേദിയിൽ നിൽക്കുമ്പോൾ , ലീഗിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിരിക്കുമ്പോൾ അവൻ ഒരു മുസ്ലിമായാൽ മതി , ഏതെങ്കിലും മുസ്ലിം സംഘടനയുടെ ചട്ടുകമാകേണ്ട .., ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള് കാണിച്ചു തന്ന പാത അതാണ്. ആ മഹാനുഭാവന്റെ പാതയിൽ നമുക്ക് ഒത്തൊരുമിക്കാം ,,, മുസ്ലിം ലീഗിനെ സാമുദായികത പഠിപ്പിക്കുന്നവർ കേവലം അഭിനവ മുസ്ലിംകൾ മാത്രമാണ് പൂർവ്വികരുടെ പാതയിൽ മുസ്ലിം ബഹു സാമാന്ന്യത്തെ ഉൾകൊണ്ട് നമുക്ക് മുന്നേറാം ,, ഇതിൽ സ്വാർത്ഥ താൽപര്യങ്ങളില്ല !!!
ലക്‌ഷ്യം സമുദായ സേവനം മാത്രം !!!!
ജയ് മുസ്ലിം ലീഗ് !!!!!!!!!!